അരൂർ: അരൂർ കാർത്ത്യായനി ദേവീ ക്ഷേത്രത്തിൽ മണ്ഡലകാലം 39-ാം ദിനത്തിൽ കിഴക്കുംഭാഗം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ നടന്ന താലപ്പൊലി ഉത്സവം ഭക്തിനിർഭരമായി.അഞ്ചാനപ്പുറത്തെഴുന്നള്ളിപ്പും മരുത്തോർവട്ടം ബാബുവിന്റെ നാദസ്വരവും മേള കലാനിധി ചൊവ്വല്ലൂർ മോഹനവാര്യർ നയിച്ച പഞ്ചാരിമേളവും സിനിമാ പിന്നണി ഗായിക വൈക്കം വിജയലക്ഷ്മി അവതരിപ്പിച്ച ഗായത്രി വീണക്കച്ചേരിയുമായിരുന്നു പ്രധാന ആകർഷണം. ഗജ ഭീമൻ പുതുപ്പള്ളി കേശവൻ ഭഗവതിയുടെ തിടമ്പേറ്റി. ഇന്നലെ പടിഞ്ഞാറുഭാഗം എൻ.എസ്.എസ് കരയോഗത്തിന്റെ നേതൃത്വത്തിലായിരുന്നു ഉത്സവം. മണ്ഡല കാല സമാപന ദിനമായ ഇന്ന് അരൂർ ക്ഷേത്രം സ്റ്റാൻഡ് ഓട്ടോ ഡ്രൈവേഴ്സ് സംഘടനയുടെയും വകയായാണ് ഉത്സവ പരിപാടികൾ .