
അരൂർ:അരൂർ ഗ്രാമീണ സർവീസ് സഹകരണ ബാങ്കിന്റെ 61-ാമത് വാർഷിക പൊതുയോഗം നടന്നു. ബാങ്ക് പ്രസിഡന്റ് കെ.രാധാകൃഷ്ണ പിള്ള അദ്ധ്യക്ഷനായി. ബാങ്ക് സെക്രട്ടറി ആർ.ജയശ്രീ റിപ്പോർട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ എസ്.എൻ.വേണുഗോപാൽ, പി.എം. മനോജ്, പി.എൻ.മുരളീധരൻ, വി.കെ.ബിനോയ്, ശ്രീകല, ലിൻസി, ശ്രീജ, എം.പി.ദിലീപ്കുമാർ, ജീവനക്കാർ, സഹകാരികൾ എന്നിവർ പങ്കെടുത്തു. ഡയറക്ടർ ബോർഡ് അംഗം ബി.കെ.ഉദയകുമാർ സ്വാഗതവും സി.ആർ.ആന്റണി നന്ദിയും പറഞ്ഞു.