ആലപ്പുഴ: കേരള പൊലീസ് പെൻഷൻ അസോസിയേഷന്റെ നേതൃത്വത്തിൽ കളക്ട്രറ്റ് മാർച്ചും ധർണയും ഇന്ന് രാവിലെ 10 ന് നടക്കും.സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. മോഹൻദാസ് ഉദ്ഘാടനം ചെയ്യും.സംഘടന ഉന്നയിച്ചിട്ടുള്ള ആവശ്യങ്ങളിൽമേൽ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പൊലീസ് പെൻഷൻകാരെ അവഗണിച്ചു വരുന്നു. ഈ സാഹചര്യത്തിലാണ് കേരള പൊലീസ് പെൻഷൻ അസോസിയേഷൻ പ്രത്യക്ഷസമര പരിപാടികളുമായി മുന്നോട്ടു പോകുന്നത്.