ഹരിപ്പാട്: കേരളാ ശാസ്ത്ര സാഹിത്യ പരിഷത്ത് 61ാം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കരുവാറ്റ യൂണിറ്റ് വാർഷികം പുരോഗമന കലാ സാഹിത്യ സംഘം ഏരിയാ വൈസ് പ്രസിഡന്റ് എസ്.ഗോപി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡി.സലിം, ആർ.സോമരാജൻ, പൊന്നമ്മ, ടി.ബാഹുലേയൻ, വി.സുരേന്ദ്രൻ, ആർ.ബിനു എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ആർ.ബിനു (പ്രസിഡന്റ്), എസ്.ബിജു (വൈസ് പ്രസിഡന്റ്), വി.സുരേന്ദ്രൻ (സെക്രട്ടറി), എം.കമലൻ (ജോയിന്റ് സെക്രട്ടറി), എസ്.ഗോപി കൃഷ്ണൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.