
ഹരിപ്പാട് : ജീവകാരുണ്യ പ്രവർത്തകനും മോട്ടിവേഷൻ സ്പീക്കറുമായിരുന്ന പ്രഭുലാൽ പ്രസന്നന്റെ സ്മരണയിൽ ഗാന്ധിഭവൻ സ്‌നേഹവീട്ടിൽ ആരംഭിച്ച ലൈബ്രറി രമേശ് ചെന്നിതല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സ്‌നേഹവീട്ടിൽ പുതിയതായി നിർമ്മിച്ച ലൈബ്രറിക്ക് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ അംഗീകാരം ലഭ്യമാക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കുമെന്നും എം. എൽ.എ പറഞ്ഞു. പന്ത്രണ്ട് വയസുകാരി ആലിയ ഫാത്തിമ തന്റെ മുടി കാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുവാൻ മുറിച്ചു നൽകി.തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ. എൻ നമ്പി ആദ്യ പുസ്തകം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിലാൽ തൃക്കുന്നപ്പുഴ, വിശ്വൻ കരുവാറ്റ, പ്രണവം ശ്രീകുമാർ, അബി ഹരിപ്പാട്, ജഗേഷ് .ബി.ജി, സുന്ദരം പ്രഭാകരൻ,ഗുരുലാൽ, സത്യശീലൻ കാർത്തികപ്പള്ളി എന്നിവർ സംസാരിച്ചു. സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷമീർ സ്വാഗതവും കവിയും സാംസ്‌കാരിക പ്രവർത്തകനുമായ പ്രസന്നൻ തൃക്കുന്നപ്പുഴ നന്ദിയും പറഞ്ഞു.