photo

ആലപ്പുഴ: കരുവാറ്റ ശ്രീനാരായണ ധർമ്മ സേവാ സംഘത്തിന്റെ 55-ാം വാർഷിക പൊതുയോഗവും ഭരണ സമിതി തിരഞ്ഞെടുപ്പും നടത്തി.
ശ്രീനാരായണ ധർമ്മ സേവാ സംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി തിരഞ്ഞെടുപ്പിൽ ദിനു വാലുപറമ്പിൽ (പ്രസിഡന്റ്), എം.ജോഷിലാൽ (സെക്രട്ടറി) എ.സുനിൽകുമാർ (വൈസ് പ്രസിഡന്റ്), ഡി.ദേവദത്തൻ (ജോ. സെക്രട്ടറി), സുരേന്ദ്രൻ ശ്രീശൈലം (ട്രഷർ) കമ്മറ്റി അംഗങ്ങളായി ഗോകുൽ ജി.ദാസ്, ജെ.പ്രകാശൻ, എം.കമലൻ, ശ്രീകാന്ത്, എസ്.സീജു, പി.മനോഹരൻ, കെ.സുരേന്ദ്രൻ, തങ്കമണിരാജൻ, അനിതസാംബശിവൻ, എസ്.ഗീത എന്നിവരെയും ഉപദേശകസമിതിയിലേക്ക് ഗോപിനാഥൻ, റജി, സാംബശിവൻ, ഭാൻസിലാൽ മോഹൻ, സുരേഷ് പടീറ്റട്ത്ത് ഓഡിറ്റ് കമ്മറ്റിയിലേക്ക് സനൽ വിനോദ്, സന്തോഷ്‌കുമാർ, മംഗളൻ എന്നിവരെയും തിരഞ്ഞെടുത്തു. സെക്രട്ടറി ബി.കുഞ്ഞുമോൻ സ്വാഗതവും നിയുക്ത വൈസ് പ്രസിഡന്റ് സുനിൽകുമാർ നന്ദിയും പറഞ്ഞു.