ഹരിപ്പാട് : നാടിനെ നടുക്കിയ സുനാമി തിരമാലകൾ തീരത്ത് ആഞ്ഞടിച്ചിട്ട് 19 വർഷങ്ങൾ പിന്നിടുമ്പോൾ നഷ്ടമായ 29 ജീവനുകളെ അനുസ്മരിച്ച് മഹിള കോൺഗ്രസ് വലിയഴിക്കൽ തീരത്ത് 29 ദീപങ്ങൾ തെളിച്ചു. ജില്ലാപ്രസിഡന്റ്‌ ബബിത ജയൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്‌ പ്രസിഡന്റ് എസ്.അജിത അദ്ധ്യക്ഷയായി. മണ്ഡലം പ്രസിഡന്റ്‌ റെജി, സുലജ,ശരണ്യ തുടങ്ങിയവർ സംസാരിച്ചു.