
തുറവൂർ : അനന്തപുരി അനന്ത മഹാവിഷ്ണു ക്ഷേത്രത്തിലെ ശ്രീമന്നാരായണീയ സപ്താഹ ജ്ഞാനയജ്ഞം തുടങ്ങി. വയലാർ ശങ്കർദാസ് ജ്യോത്സ്യൻ ഭദ്രദീപം പ്രകാശിപ്പിച്ചു. ക്ഷേത്രം തന്ത്രി കുമരകം ജിതിൻ ഗോപാൽ വിഗ്രഹപ്രതിഷ്ഠ നടത്തി. ചെന്നൈ കെ.ആർ.രാമസ്വാമി യജ്ഞാചാര്യനും ക്ഷേത്രം മേൽശാന്തി അഭിലാഷ് യജ്ഞ ഹോതാവുമാണ്. 31 ന് സമാപിക്കും.