
ഹരിപ്പാട്: കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്ത സി.പി.ഐ ഹരിപ്പാട് മണ്ഡലം കമ്മിറ്റി ഓഫീസ് ഇനി കാനം രാജേന്ദ്രൻ സ്മാരകമെന്ന് അറിയപ്പെടും. സിപിഐ രൂപീകരണത്തിന്റെ 98ാ മത് വാർഷിക ദിനത്തിലാണ് ഓഫീസിന് ഇങ്ങനെ നാമകരണം ചെയ്തത്. ചടങ്ങ് മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല അസിസ്റ്റന്റ് സെക്രട്ടറി പി. വി സത്യനേശൻ അധ്യക്ഷത വഹിച്ചു. മന്ത്രി പി. പ്രസാദ് കാനം രാജേന്ദ്രന്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു. ജില്ലാ സെക്രട്ടറി ടി. ജെ ആഞ്ചലോസ്, അസി. സെക്രട്ടറി എസ്. സോളമൻ, സംസ്ഥാന കൗൺസിൽ അംഗം ജി. കൃഷ്ണപ്രസാദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം സി.എ അരുൺകുമാർ, മണ്ഡലം സെക്രട്ടറി കെ. കാർത്തികേയൻ, അസി. സെക്രട്ടറി പി. ബി സുഗതൻ, ജില്ലാ കൗൺസിൽ അംഗം ഡി. അനീഷ്, സി. വി രാജീവ്, ശ്രീമോൻ പള്ളിക്കൽ, വടക്കടം സുകുമാരൻ, കെ. എ കമറുദ്ദീൻ എന്നിവർ സംസാരിച്ചു .