
മാന്നാർ: ക്രിസ്മമസ് തലേന്ന് രാത്രിയിൽ കരോൾ സംഘം യുവാവിനെ മർദ്ദിച്ച സംഭവത്തിൽ മൂന്നു പേരെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. മാന്നാർ കുരട്ടിശ്ശേരി പാലപ്പറമ്പിൽ അർജ്ജുൻ(19), പാവുക്കര ചോറ്റാളപറമ്പിൽ വിജയകിരൺ(ശരവണൻ-19), വിഷവർശ്ശേരിക്കര വള്ളിവേലിൽ അശ്വിൻ(18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. താമരക്കുളം മഴുപാവിളയിൽ റെജിയാണ്(33) കരോൾ സംഘം മർദ്ദിച്ചത്. ക്രിസ്മസ് തലേന്ന് റെജിയും സുഹൃത്തും കൂടി അദ്ദേഹത്തിന്റെ വള്ളക്കാലിയിലുള്ള ബന്ധുവീട്ടിൽ ഒരു ചടങ്ങിനായി എത്തിയതായിരുന്നു. മർദ്ദനത്തെ തുടർന്ന് റെജി നൽകിയ പരാതിയിൽ മാന്നാർ പൊലീസ് ഇൻസ്‌പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.