അരൂർ: അരൂർ സെന്റ് അഗസ്റ്റിൻസ് ദേവാലയത്തിലെ 146-ാമത് ദർശന തിരുനാൾ ഇന്ന് ആരംഭിച്ച് ജനുവരി ഒന്നിന് സമാപിക്കുംവികാരി ഡോ. റാഫി പര്യാത്തുശ്ശേരി തിരുനാൾ കൊടി ആശിർവദിക്കും. ആലപ്പുഴ രൂപതാ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ , കൊല്ലം രൂപതാ മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശ്ശേരി, കൊല്ലം എമരിത്തൂസ് രൂപതാ മെത്രാൻ ഡോ. സ്റ്റാൻലി റോമൻ , കൊച്ചി രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ ഷൈജു പര്യാത്തുശ്ശേരി എന്നിവരുടെ കാർമ്മികത്വത്തിൽ സമൂഹബലി നടക്കും. പ്രധാന തിരുനാൾ ദിനമായ ജനുവരി ഒന്നിന് സമൂഹബലിയ്ക്ക് കൊച്ചി രൂപതാ മെത്രാൻ ഡോ.ജോസഫ് കരിയിൽ നേതൃത്വം നൽകും .