
ചെങ്ങന്നൂർ : എസ്.എൻ.ഡി.പി യോഗം 3638 ാം നമ്പർ തിങ്കളാമുറ്റം ശാഖയുടെ രണ്ടാമത് തിങ്കളാമുറ്റം ശ്രീനാരായണ കൺവെൻഷൻ ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സേതുനാഥപ്പണിക്കർ അധ്യക്ഷത വഹിച്ചു. അഡ്വ. അജിത്കുമാർസംസാരിച്ചു. ശാഖ സെക്രട്ടറി വി. ജി. ഗോപിനാഥൻ സ്വാഗതവും വൈസ് പ്രസിഡന്റ് എം. ഡി. വിജയൻ നന്ദിയും പറഞ്ഞു.