
ചേർത്തല : ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്‌കീം സപ്തദിന സഹവാസ ക്യാമ്പ് സമന്വയം 2023 ജില്ലാതല ഉദ്ഘാടനം മന്ത്റി പി.പ്രസാദ് നിർവഹിച്ചു.
ഫാദർ സെലസ്റ്റിൻ പുത്തൻപുരക്കൽ അദ്ധ്യക്ഷത വഹിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുദർശനാ ഭായി മുഖ്യപ്രഭാഷണം നടത്തി. ജി.അശോക് കുമാർസന്ദേശം നൽകി. രാമകൃഷ്ണൻ പി.കെ പദ്ധതി വിശദീകരിച്ചു. ടി.പി.വിനോദ്, എസ്.ടി. ഗീത,ജാക്സൺ പൊള്ളയിൽ,വി.കെ.കലേഷ് എന്നിവർ സംസാരിച്ചു. കെ.ജെ.നിക്സൺ സ്വാഗതവും അനിമോൾ ലേവി നന്ദിയും പറഞ്ഞു