മുഹമ്മ: പോക്സോ കേസിലെ പ്രതിയെ മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്‌തു. മണ്ണഞ്ചേരി പഞ്ചായത്ത് നാലാം വാർഡിൽ പൊന്നാട് നടുവത്തേഴത്തു വെളി വീട്ടിൽ നജീബാണ്(48) പിടിയിലായത്. നവംബർ 23 ന് കേസിന് ആസ്പദ മായ സംഭവം നടന്നിട്ട് പ്രതിയെ അറസ്റ്റ് ചെയ്യാത്ത സാഹചര്യത്തിൽ ഇരയുടെ വീട്ടുകാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ശനിയാഴ്ച അറസ്റ്റിലായ പ്രതിയെ റിമാൻഡ് ചെയ്തു.