
ബുധനൂർ: എസ്.എൻ.ഡി.പി യോഗം 1827-ാംനമ്പർ ബുധനൂർ ഈസ്റ്റ് ശാഖയിൽ കുടുംബ യൂണിറ്റുകൾ രൂപീകരിച്ച് 25 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച കുടുംബ സംഗമം ചെങ്ങന്നൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്‌ഘാടനം ചെയ്തു. ശാഖായോഗം പ്രസിഡന്റ് കെ.ആർ.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. പി.ഡി.രാജു, പി.ജെ.പ്രഭ, മനോമണി, സിന്ധു സുരേഷ്, അമ്പിളി ഗിരീഷ്, രാജേഷ്‌കുമാർ, കെ.ആർ.രാജൻ, ശ്രീധരൻ, സുജാത, മിനി, കവിത തുടങ്ങിയവർ
സംസാരിച്ചു.