ddd

മുഹമ്മ: എ.ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് ക്യാമ്പ് " സമന്വയം" കായിപ്പുറം ആസാദ്‌ മെമ്മോറിയൽ എൽ.പി സ്കൂളിൽ തുടങ്ങി. മുഹമ്മ പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ ജെ.ജയലാൽ മുഖ്യപ്രഭാഷണം നടത്തി. പി.എൻ.നസീമ, വിനോമ്മ രാജു, പി. സജീവ്, ഷൈലജ ചന്ദ്രൻ, എം.പി.അജിത്, ജോസി മാത്യു, എൽ.അർച്ചന, ആർ.പി.ശങ്കർ, ദേവിക എസ് ജ്യോതിഷ്, എം. പി .അജിത്, ബിജോ കെ കുഞ്ചെറിയ, എ. വി. വിനോദ് എന്നിവർ സംസാരിച്ചു.