കായംകുളം: കായംകുളം വൈ.എം.സി.എ ക്രിസ്മസ്-പുതുവത്സര ആഘോഷം നടത്തി. മലങ്കര കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസന അധിപൻ ഡോ.ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. കായംകുളം സെന്റ് ആന്റണീസ് ദേവാലയ വികാരി ഫാ.ലാസർ.എസ്.പട്ടകടവ് അദ്ധ്യക്ഷത വഹിച്ചു. കായംകുളം കാദീശാ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാ.കോശി മാത്യു,ഫാ.മാത്യൂസ്.ടി.ഉമ്മൻ, ഫാ.റോബർട്ട് , കെ.ജെ.ജോർജ്ജ് , അഡ്വ.ജോസഫ് ജോൺ,​സുജിത്ത് ജോർജ്ജ് , ബിജു ജോസഫ് എന്നിവർ സംസാരിച്ചു.