ആലപ്പുഴ: അറവുകാട് ശ്രീദേവി ക്ഷേത്രത്തിലെ പൂര മഹോത്സവത്തിന് ദേശസമിതിയുടെ നേതൃത്വത്തിൽ വെള്ളി പൂജാപാത്രങ്ങൾ സമർപ്പിക്കുന്നതിന്റെ ഭാഗമായി കപ്പക്കടയിൽ ആരംഭിച്ച ഓഫീസ് തുറവൂർ മണിക്കുട്ടൻ തന്ത്രി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ ഡി. പി. ബാബു, ജനറൽ കൺവീനർ,എസ്. ഷാജി. ഭാരവാഹികളായ കെ. എസ്. ലോഹിതാക്ഷൻ, കെ.ജി. ശരത്, ചന്ദ്രബാബു, പി. ജി. വിജയൻ, കെ. പി. കണ്ണൻ, എസ്. യതീന്ദ്ര ഘോഷ്, ടി. പുഷ്പാംഗദൻ, കെ. രഘുവരൻ എന്നിവർ സംസാരിച്ചു,.