കായംകളം: ദേവികുളങ്ങരപഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കിളിമുക്കിന് സമീപം
പഞ്ചായത്ത് വക സ്ഥലം മണ്ണിട്ട് നികത്തി കയ്യേറുവാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
ദേവികുളങ്ങര,ആറാട്ടുപുഴ,കണ്ടല്ലൂർ എന്നീ ഗ്രാമ പഞ്ചായത്തുകളുടെ അതിർത്തിയിലാണ്
കയ്യേറ്റം നടത്തുന്നത്.
പഞ്ചായത്തിൻറെ ടാർ റോഡിനു ശേഷം 100 മീറ്ററോളം മെറ്റൽ റോഡ് പൂർണ്ണമായും മണ്ണിട്ട് നികത്തി കഴിഞ്ഞു.
ഭരണ സ്വാധീനം ഉപയോഗിച്ചു നടത്തുന്ന കയ്യേറ്റം ഒഴിപ്പിക്കുവാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ .ഇ സമീർ, എൻ രവി ,യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർഎ .എം.കബീർ, സൗത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ചിറപ്പുറത്ത് മുരളി എന്നിവർ പറഞ്ഞു.