മുഹമ്മ: കാട്ടൂർ പാതിരപ്പള്ളി പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവീ ക്ഷേത്രത്തിലെ പാർവതി ദർശനം ഇന്ന് നടക്കും. രാവിലെ 4.30 ന് നിർമ്മാല്യം ദർശനം,അഭിഷേകം,6ന് ഗണപതി ഹോമം,സോപാന സംഗീതം ,7ന് പാർവതി ദർശനം. എസ്.ഡി.വി സ്കൂൾസ് മാനേജർ പ്രൊഫ.എസ്.രാമാനന്ദ് ഭദ്രദീപ പ്രകാശനവും ആദ്യ ദർശനവും നിർവ്വഹിക്കും.7.30ന് പ്രഭാത ഭക്ഷണം,8ന് സംഗീത സദസ്,10ന് ക്ളാസിക്കൽ നൃത്തം, ഉച്ചയ്ക്ക് 12.30ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് ദീപാരാധന,7ന് തിരുവാതിരക്കളി,എട്ടങ്ങാടി പ്രസാദ വിതരണം.തുടർന്ന് പുഷ്പാലങ്കാര സമർപ്പണം എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവ്വഹിക്കും. ചടങ്ങുകൾക്ക് ക്ഷേത്ര യോഗം പ്രസിഡന്റ് കെ.സദാശിവൻ, ചെയർമാൻ ഹരികുമാർ ദിനേശൻ, ജനറൽ കൺവീനർ വി.കെ.സാനു എന്നിവർ നേതൃത്വം നൽകും.