മാന്നാർ: കെ.പി.സി.സി പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും കോൺഗ്രസ് നേതാക്കളേയും ആക്രമിച്ച പൊലീസ് നടപടിക്കെതിരെയും പിണറായി വിജയൻ സർക്കാർ നടത്തുന്ന ഭരണകൂട ഭീകരതയ്ക്കെതിരെയും , കെ.പി.സി.സി ആഹ്വാനപ്രകാരം ഇന്ന് വൈകിട്ട് 5ന്‌ മാന്നാർ സ്റ്റോർജംഗ്ഷനിൽ മാന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി ഫാസിസ്റ്റ് വിമോചന സദസ് സംഘടിപ്പിക്കും. എ.ഐ.സി.സി അംഗം അഡ്വ.ജോൺസൺ എബ്രഹാം ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് ശ്രീരംഗം അദ്ധ്യക്ഷനാവും.