
അമ്പലപ്പുഴ: തിങ്കളാഴ്ച വൈകിട്ട് വളഞ്ഞവഴിയിൽ ഉണ്ടായ റോഡപകടത്തിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മരിച്ചു. തൃക്കുന്നപ്പുഴ പാനൂർ വെണ്ണേവയലിൽ പരേതനായ ഹമീദ് കുഞ്ഞിന്റെ മകൻ പൂക്കോയ (60) ആണ് മരിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മരുമകൾക്ക് ആഹാരവുമായി പൂക്കോയ സ്കൂട്ടറിൽ പോകുമ്പോൾ കാറിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പൂക്കോയ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തൃക്കുന്നപ്പുഴ പാനൂർ മേഖലയിലെ സജീവ മുസ്ലിം ലീഗ് പ്രവർത്തകനും ഡ്രൈവേഴ്സ് യൂണിയൻ(എസ്.റ്റി.യു) തൃക്കുന്നപ്പുഴ മേഖല പ്രസിഡന്റുമായിരുന്നു. ഭാര്യ : നസീമ. മക്കൾ:നിസാം, സലിം, ഖാലിദ് (മൂവരും സൗദി), നിസ, ഫാത്തിമ. മരുമക്കൾ: അനസ്, സാജിത