
കുമളി: തമിഴ് നാട്ടിലെ കമ്പം ഗൂഡല്ലൂരിൽ സ്ഥലം പാട്ടത്തിനെടുത്ത് നൽകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി പണവും എ.ടി.എം കാർഡും തട്ടിയെടുത്ത അക്രമി സംഘം ആലപ്പുഴ സ്വദേശികളെ തല്ലിച്ചതച്ചു. ജെബി ജേക്കബ്ബ് (27) സുഹൃത്തുക്കളായ ദാനയേൽ , അജോയ്, ആൻസൻ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ ഏഴു പേരെ ഗൂഡല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു . ഗൂഡല്ലൂർ സ്വദേശികളായ മരുതു പാണ്ടി ( 37 ) ,ഗോവിന്ദരാജ് (46), ശെൽവം, (46)മഹേശ്വരൻ (38) ഭാരതീരാജ് (35) പിച്ചൈയ് (65) എന്നിവരെ ഗുഡല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത് .