ഹരിപ്പാട്: സി.പി.എം തൃക്കുന്നപ്പുഴ ലോക്ക.കമ്മിറ്റി ഏഴരലക്ഷം രൂപ ചെലവഴിച്ച് പാനൂർ ചക്കനാട്ടുതുണ്ടിൽ ഹനീഫയ്ക്കു നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ കൈമാറി. നിർമ്മാണ കമ്മിറ്റി ചെയർമാൻ കെ മോഹനൻ അദ്ധ്യക്ഷനായി. ജില്ല സെക്രട്ടറിയേറ്റംഗം കെ .എച്ച്. ബാബുജാൻ, ജില്ലകമ്മിറ്റി അംഗങ്ങളായ ടി കെ ദേവകുമാർ, എം സത്യപാലൻ,സി.ശ്രീകുമാർ ഉണ്ണിത്താൻ, ഏരിയകമ്മിറ്റി അംഗങ്ങളായ സി.പ്രസാദ്, സി.രത്നകുമാർ,എ.സന്തോഷ്, വി.എം.ഗോപിനാഥൻ, രുഗ്മിണിരാജു , ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.സുനു, ലോക്കൽ കമ്മിറ്റി അംഗം എം.സ്മിതേഷ് എന്നിവർ സംസാരിച്ചു.