
ആലപ്പുഴ: ബി.ജെ.പി സംഘടിപ്പിച്ചിരിക്കുന്ന സ്‌നേഹയാത്രയുടെ ഭാഗമായി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ ആലപ്പുഴ ലത്തീൻ കത്തോലിക്ക ബിഷപ്പ് ജെയിംസ് ആനാപ്പറമ്പിലിനെ സന്ദർശിച്ചു. ജില്ലയിൽ 50,000 ക്രിസ്തീയ ഭവനങ്ങളിൽ ബി.ജെ.പി 21 മുതൽ 31 വരെ സ്‌നേഹയാത്രയുടെ ഭാഗമായി പ്രധാനമന്ത്രിയുടെ ക്രിസ്മസ് സന്ദേശവുമായി യാത്ര ചെയ്യുകയാണെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു. സ്‌നേഹയാത്രയിൽ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ എം.വി.ഗോപകുമാർ, ജനറൽ സെക്രട്ടറിമാരായ വിമൽ രവീന്ദ്രൻ, അരുൺ അനിരുദ്ധൻ, അഡ്വ.കെ.വി.ഗണേഷ് കുമാർ, സജി. പി.ദാസ്, ടി.ജി.സാരഥി, എൻ.ഡി.കൈലാസ്, മനു ഉപേന്ദ്രൻ എന്നിവരുമുണ്ടായിരുന്നു.