ആലപ്പുഴ: സ്പെഷ്യലി എബിൾഡ് ആൻഡ് ഡിസേബിൾഡ് പീപ്പിൾസ് യൂണിയൻ ആഭിമുഖ്യത്തിൽ ശിൽപശാലയും തയ്യൽ തൊഴിൽ ചെയ്യുന്നവർക്കുള്ള ക്ഷേമ നിധി അംഗത്വ വിതരണവും സംഘടിപ്പിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രേംസായി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ കെ.കെ. ജയമ്മ ശിൽപ്പശാല ഉദ്ഘാടനം നിർവഹിച്ചു. തയ്യൽ തൊഴിലാളി ക്ഷേമനിധി അംഗത്വ വിതരണം തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ എലിസബത്ത് അസീസി ഉദ്ഘാടനം ചെയ്തു. ടി.ജി.രാജപ്പൻ വിഷയാവതരണം നടത്തി. സിസ്റ്റർ ലിൻഡ, അജിത്ത് കൃപ എന്നിവർ സംസാരിച്ചു. ആർ.പ്രദീപ് സ്വാഗതവും സന്ധ്യ നന്ദിയും പറഞ്ഞു.