
പൂച്ചാക്കൽ : കേരളത്തിൽ ജാതി സെൻസസ് നടത്തുക, സർക്കാർ സർവീസിൽ ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി, അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി വടുതല മൈത്രീ ഭവനിൽ സാമൂഹ്യ നീതി സംഗമം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി പി.ടി. വസന്ത കുമാർ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് എൻ.എ സക്കരിയ അദ്ധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അയ്യൂബ് വടുതല വിഷയം അവതരിപ്പിച്ചു.