
അമ്പലപ്പുഴ: പറവൂർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവത്തോട് അനുബന്ധിച്ച് മെരിറ്റ് അവാർഡു വിതരണവും അനുമോദന സമ്മേളനവും സംഘടിപ്പിച്ചു.2022-23 ലെ ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അവാർഡുകൾ വിതരണം ചെയ്തു. സമ്മേളനം മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. അംബേദ്കർ സ്കൂൾ അദ്ധ്യാപിക ഡോ.ജയാ വിജയൻ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് പി.വിനയ ദാസ് അദ്ധ്യക്ഷനായി.ബിബി വിദ്വാനന്ദൻ, സജിത സതീശൻ, അജിത ശശി, ജയാ പ്രസന്നൻ, വിശാഖ് വിജയൻ ,രജിത്ത് രാമചന്ദ്രൻ ,ആർ.കുമാര ദാസ് ,ആശാലത ജി. പണിക്കർ ,കെ .ഷിബു, എൻ.കെ.മുരളീധരൻ, എൻ.റാം തുടങ്ങിയവർ സംസാരിച്ചു. ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ആർ.ബിനീഷ് ചന്ദ്രൻ സ്വാഗതവും വി.പി.വിമൽ കുമാർ നന്ദിയും പറഞ്ഞു.