മാന്നാർ: കുരട്ടിക്കാട് ശ്രീഭുവനേശ്വരി സ്കൂളും പാട്ടമ്പലം ദേവസ്വവും ചേർന്ന് ഇന്ന് ധനുമാസ തിരുവാതിര നാളിൽ മെഗാ തിരുവാതിര നടത്തും. സ്കൂളിലെ കുട്ടികൾ, അദ്ധ്യാപകർ, പൂർവ വിദ്യാർത്ഥികൾ, രക്ഷകർത്താക്കൾ, നാട്ടുകാർ എന്നിവർ ഉൾപ്പെടെ 400ഓളം പേർ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് തിരുവാതിര ആരംഭിക്കും. പുഴുക്ക് വിതരണവും ഉണ്ട്.