ഹരിപ്പാട്: സുനാമി ദുരന്തത്തിന്റെ പത്തൊൻപതാം വാർഷികാചരണം ആറാട്ടുപുഴ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നു. പെരുമ്പള്ളിയിലെ സുനാമി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. അനുസ്മരണ സമ്മേളനം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.അംബുജാക്ഷി ഉദ്ഘാടനം ചെയ്തു. ആറാട്ടുപുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. സജീവൻ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ. ആർ. രാജേഷ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. അജിത, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രശ്മി രഞ്ജിത്ത്, ടി.പി. അനിൽകുമാർ, എസ് വിജയാംബിക, ജയപ്രസാദ്. ഹിമഭാസി, ബിനുപൊന്നൻ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി ഡി ഹരികുമാർ, കെ ശ്രീകൃഷ്ണൻ, പി എ അഖിൽ, എം ഉത്തമൻ, സുബിൻ തുടങ്ങിയവർ സംസാരിച്ചു.
സിപിഎം ആറാട്ടുപുഴ തെക്ക് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തറയിൽക്കടവ് ജംഗ്ഷനിൽ നടന്ന സുനാമി അനുസ്മരണം സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ എം.ഉത്തമൻ അധ്യക്ഷനായി. സിപിഎം ജില്ലാ കമ്മിറ്റിയംഗം എൻ.സജീവൻ, ജി. ബിജുകുമാർ, സി.രത്നകുമാർ, പി.എ അഖിൽ, കെ. ശ്രീകൃഷ്ണൻ, എം.മുത്തുക്കുട്ടൻ, എം.വ്രിജേഷ്കുമാർ എന്നിവർ സംസാരിച്ചു.
സുനാമി ദുരന്തത്തിന്റെ പത്തൊൻപതാം വാർഷികത്തിൽ ഡി.വൈ.എ.ഫ്ഐ ആറാട്ടുപുഴ തെക്ക് മേഖല കമ്മിറ്റി തറയിൽക്കടവ് സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്കുമാർ, ജില്ലാ സെക്രട്ടറിയേറ്റംഗം എസ്. സന്ദീപ്, ബ്ലോക്ക് സെക്രട്ടറി പി. എ അഖിൽ, ആര്യ സിനിലാൽ, അഭയന്ത് സഞ്ജീവ് , എൻ. സജീവൻ, കെ.ശ്രീകൃഷ്ണൻ, എം.ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു. സി.പി.ഐ ആറാട്ടുപുഴ സൗത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പള്ളിയിലെ സുനാമി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, ആർ.പ്രസാദ്, വി.സി.മധു, കെ.രാമചന്ദ്രൻ, കെ.അനിലാൽ തുടങ്ങിയവർ പങ്കെടുത്തു.