tur

തുറവൂർ.വീട് ഉപേക്ഷിച്ച് നാടിനുവേണ്ടി പ്രവർത്തിച്ച മഹാത്മാക്കളുടെ ത്യാഗപൂർണ്ണമായ പ്രവർത്തനഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്നതെന്നും അതിൽ പ്രഥമസ്ഥാനം ശ്രീനാരായണഗുരുദേവനാണെന്നും മുൻമന്ത്രി മുല്ലക്കര രത്നാകരൻ പറഞ്ഞു. വെട്ടയ്ക്കൽ ചെള്ളപ്പുറം ഘണ്ടാകർണ സ്വാമി ക്ഷേത്രത്തിലെ ശ്രീനാരായണ ഗുരുദേവ സത്രത്തിന്റെ രണ്ടാം ദിവസമായ ഇന്നലെ സത്രദിന സന്ദേശം നൽകുകയായിരുന്നു മുല്ലക്കര രത്നാകരൻ. എസ് എൻ. ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പ്രീതി നടേശൻ സത്ര വേദിയിൽ വിശിഷ്ട ഗ്രന്ഥങ്ങളുമായി എത്തിച്ചേർന്നു.നിത്യേന നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരാണ് സത്ര വേദിയിൽ നടക്കുന്ന ഗുരുദേവ ഭാഗവത പാരായണവും ഗുരു കൃതികളുടെ വിശകലനവും പ്രഭാഷണങ്ങളും ശ്രവിക്കാൻ എത്തുന്നത്. മൂന്നാം ദിവസമായ ഇന്ന് രാവിലെ 11.30 ന് സത്രസന്ദേശം നൽകുന്നതിന് മുൻമന്ത്രി ജി.സുധാകരൻ സത്രവേദിയിലെത്തും. 31 നാണ് സത്രം സമാപിക്കുന്നത്. സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും