മാവേലിക്കര : എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയന്റെ സഹകാരണത്തോടുകൂടി പള്ളം പന്നിമറ്റം ശിവഗിരി തീർത്ഥാടന പദയാത്ര സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ശിവഗിരി തീർത്ഥാടന പദയാത്രയ്ക്ക് , എസ്.എൻ.ഡി.പി യോഗം 386-ാം നമ്പർ മാവേലിക്കര ടൗൺ ശാഖ സ്വീകരണം നൽകി. ശാഖായോഗം പ്രസിഡന്റ് രവീന്ദ്രൻ, വൈസ് പ്രസിഡന്റ് ജിജോ സെക്രട്ടറി രംഗൻ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, വനിത സംഘം ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. പദയാത്ര ക്യാപ്റ്റൻ പി.ആർ.ബിജു തൃക്കോതമംഗലം നയിക്കുന്ന പദയാത്ര കോട്ടയം നാഗമ്പടം ശ്രീമഹാദേവ ക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ട് പൊടിയാടി, പാവുക്കര, ചെന്നിത്തല കീഴക്കേ വഴി, കാരാഴ്മ തുടങ്ങിയ ശാഖാ യോഗങ്ങൾ നല്കിയ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് മാവേലിക്കരയിൽ എത്തിചേർന്നത്. പദയാത്ര പുള്ളിക്കണക്ക്, കൃഷ്ണപുരം, ഓച്ചിറ, കൊല്ലം, പാരിപ്പള്ളി വഴി 30ന് ശിവഗിരിയിൽ എത്തിച്ചേരും.