കുട്ടനാട് : മദ്യലഹരിയിൽ ചികിത്സ തേടിയെത്തിയ യുവാക്കൾ ഡോക്ടറെയും നഴ്സിനെയും കൈയേറ്റം ചെയ്തു. സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.ഒരാൾ പൊലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. കോയിൽമുക്ക് മീനത്തേരിൽ വീട്ടിൽ ടിജോ(40) ,കോയിൽമുക്ക് പുത്തൻപറമ്പിൽ വിനയൻ (46), കോഴിമുക്ക് പത്തിൽചിറ ഷാജിമോൻ ജോസഫ് (53) എന്നിവരാണ് പിടിയിലായത്.
പട്ടാളക്കാരനായ എടത്വാ മങ്കോട്ടച്ചിറ ഷൈജു (37) കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നീരിക്ഷണത്തിൽ ചികിത്സയിലാണ്..
ക്രിസ്മസ് തലേന്ന് രാത്രി പച്ച ലൂർദ്മാതാ ആശുപത്രിയിലായിരുന്നു സംഭവം പട്ടാളത്തിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയ ഷൈജുവും സുഹൃത്തുക്കളും മദ്യപിക്കുന്നതിനിടെ ബിയർകുപ്പി പൊട്ടി ഷൈജുവിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു.
ഇയാളുമായി മറ്റുപ്രതികൾ എടത്വായിലെ സ്വാകര്യ ആശുപത്രിയിൽ എത്തിയെങ്കിലും പരിക്ക് രൂക്ഷമായതിനാൽ ആശുപത്രി അധികൃതർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ നിർദ്ദേശം നൽകി. ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് ഓട്ടോയിൽ പുറപ്പെട്ട ഇവർ പച്ച ആശുപത്രിയിൽ ചികിത്സതേടി. ഡോക്ടർ ഇയാളുടെ മുറിവ് തുന്നിക്കെട്ടിയെങ്കിലും കൂടുതൽ ചികിത്സയ്ക്കായി വണ്ടാനം ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിച്ചു. ഇതിനിടെ മുറിവ് പറ്റിയ ഷൈജവും സുഹൃത്തുക്കളും ആംബുലൻസ് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ബഹളം വെയ്ക്കുകയും ഡോക്ടറിനെയും നഴ്സിനെയും കൈയേറ്റം ചെയ്യുകയുമായിരുന്നു.
തുടർന്ന് വണ്ടാനം ആശുപത്രിയിൽ ഷൈജുവിനെ എത്തിച്ചെങ്കിലും വിദഗ്ധ വികിത്സക്കായി കോട്ടയം മെഡിക്കൽകോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രി അധികൃതരുടെ പരാതിയെ തുടർന്നാണ് ഇന്നലെ മൂന്ന് പ്രതികളെയും എടത്വാ പോലീസ് പിടി കൂടിയത്. കോടതിയി ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.