അമ്പലപ്പുഴ: വീട്ടിൽ ഒറ്റയ്ക്കു താമസിച്ചു വന്ന വൃദ്ധയെ മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര വടക്കു പഞ്ചായത്ത് പതിനേഴാം വാർഡ് വാടക്കൽ ആഞ്ഞിലി പറമ്പിൽ ഓഡ്രി ജോസഫിനെയാണ് (78) മരിച്ച നിലയിൽ കണ്ടെത്തിയത്.ഭർത്താവ് ജോസഫ് പോൾ 3 വർഷം മുൻപ് മരിച്ചിരുന്നു. മക്കൾ വിദേശത്താണ്. ഫോണിൽ വിളിച്ചിട്ട് കിട്ടാതിരുന്നതിനെ തുടർന്ന് നാട്ടുകാർ എത്തി നോക്കിയപ്പോഴാണ് വീടിന്റെ വരാന്തയിൽ മൃതദേഹം കണ്ടെത്തിയത്.പുന്നപ്ര പൊലീസ് എത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. മക്കൾ: ഗോൾഡി ജോസഫ് (കുവൈറ്റ്), ഡോസൻ ജോസഫ് (ആസ്ടേലിയ )