asd

ചാരുംമൂട് : താമരക്കുളം കല്ലൂർപള്ളി മുസ്ലിം ജമാഅത്ത് ജംഗ്ഷനോട് ചേർന്ന് പുതുതായി നിർമ്മിച്ച കെ.എം.ജെ കൺവൻഷൻ സെന്റർ നാടിന് സമർപ്പിച്ചു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് കെ.പി.അബൂബക്കർ ഹസ്രത്ത് ഉദ്ഘാടനം ചെയ്തു. കൊടിക്കുന്നിൽ സുരേഷ് എം.പി. പൊതുസമ്മേളനം ഉദ്ഘാടനവും, എം.എസ്.അരുൺകുമാർ ലോഗോ പ്രകാശനവും നിർവ്വഹിച്ചു. ജമാഅത്ത് പ്രസിഡന്റ് സജീബ്ഖാൻ അധ്യക്ഷത വഹിച്ചു. തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അനുഗ്രഹ പ്രഭാഷണവും വി.എച്ച് അലിയാർഖാസിമി മുഖ്യ പ്രഭാഷണവും നടത്തി.