ph

കായംകുളം: പുതിയിടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശദിന മഹോത്സവവും തിരുഅവതാരച്ചാർത്തും തുടങ്ങി ജനുവരി 3 ന് സമാപിക്കും. തന്ത്രി അഗ്നി ശർമൻ നാരായണൻ വാസുദേവൻ ഭട്ടതിരിപ്പാട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഇന്ന് രാവിലെ ഭാഗവത പാരായണം,ഉച്ചക്ക് അന്നദാനം, ഓട്ടൻതുള്ളൽ,വൈകിട്ട് അവതാരച്ചാർത്ത് നരസിംഹാവതാരം,തുടർന്ന് തിരുവാതിര, നൃത്തം.നാളെ രാവിലെ ഭാഗവത പാരായണം,ച്ചക്ക് അന്നദാനം, ഓട്ടൻതുള്ളൽ,വൈകിട്ട് അവതാരച്ചാർത്ത് വാമനാവതാരം,കലാ സന്ധ്യ, നാടൻ പാട്ട്. 30 ന് രാവിലെ ഭാഗവത പാരായണം. ഉച്ചക്ക് അന്നദാനം, ഓട്ടൻതുള്ളൽ,വൈകിട്ട് അവതാരച്ചാർത്ത് പരശുരാമാവതാരം,തിരുവാതിര, പുല്ലാംകുഴൽ കച്ചേരി. 31 ന് രാവിലെ ഭാഗവത പാരായണം. ഉച്ചക്ക് അന്നദാനം, പകൽകാഴ്ച ,വൈകിട്ട് അവതാരച്ചാർത്ത് ശ്രീരാമാവതാരം.

ജനുവരി ഒന്നിന് രാവിലെ ഭാഗവത പാരായണം, ഉച്ചക്ക് അന്നദാനം, പകൽകാഴ്ച,വൈകിട്ട് അവതാരച്ചാർത്ത് ബലരാമാവതാരം.രാത്രി നാടൻ പാട്ട്. 2 ന് രാവിലെ ഭാഗവത പാരായണം. ഉച്ചക്ക് അന്നദാനം, വൈകിട്ട് അവതാരച്ചാർത്ത് ശ്രീകൃഷ്ണാവതാരം, രാത്രി 10.30 ന് കഥകളി,പൂതനാ മോക്ഷം. 3 ന് ഉച്ചക്ക് അറാട്ട് സദ്യ, വൈകിട്ട് ആറാട്ട് എഴുന്നെള്ളത്ത്, രാത്രി 8 ന് ഗാനമേള.