ആലപ്പുഴ: സർക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും സാമ്പത്തിക കുടിശ്ശിക വരുത്തുന്നത് അന്തസില്ലായ്മയും നിയമ വിരുദ്ധവുമാണെന്ന് കേരളാ ഗവ. കോൺട്രാക്‌ടേഴ്സ് അസോസിയേഷൻ കുറ്റപ്പെടുത്തി.
വരും വർഷങ്ങളിലെ പദ്ധതികളുടെ പണം പഴയ കടം വീട്ടാൻ വിനിയോഗിക്കുകയാണ്. സർക്കാരിൽ നിന്നും യഥാസമയം പണം കിട്ടാതെ കടക്കെണിയിൽപ്പെട്ട് ആത്മഹത്യ ചെയ്ത കരാറുകാർ അനവധിയാണ്.
2024-25 ലെ ബഡ്ജറ്റിൽ കരാറുകാരടക്കം പൗരന്മാർക്ക് നൽകാനുള്ള കുടിശ്ശികയുടെ കണക്ക് ചേർക്കുകയും പണം വകയിരുത്തുകയും വേണം. അല്ലെങ്കിൽ ബഡ്ജറ്റ് രേഖകൾ അപൂർണ്ണമാണെന്നും പൂർണ്ണമാക്കണമെന്നും ആവശ്യപ്പെട്ട് സമരവും നിയമ നടപടികളും ആരംഭിക്കുമെന്ന് കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്
വർഗീസ് കണ്ണമ്പള്ളി മുന്നറിയിപ്പ് നൽകി.