nss

ആലപ്പുഴ: നെടുമുടി എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്‌കൂൾ നാഷണൽ സർവീസ് സ്‌കീം സമന്വയം 2023 സപ്തദിന ക്യാമ്പിന്റെ ഉദ്ഘാടനം നഗരസഭാദ്ധ്യക്ഷ കെ.കെ.ജയമ്മ നിർവ്വഹിച്ചു. തിരുവമ്പാടി സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങിൽ കൗൺസിലർ ആർ.രമേഷ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജെ.രാജേഷ് സ്വാഗതം പറഞ്ഞു. ഡോ.ജേക്കബ് ജോൺ സന്ദേശം നൽകി. ഡോ.എസ്.ലക്ഷ്മി മുഖ്യപ്രഭാഷണം നടത്തി. ഡോ.കെ.ഗോപകുമാർ, സൗമ്യ, ശ്യാമ കലാധർ, പി.ബി.ബിനു, ജി.അശോക് കുമാർ, വി.എ.മുഹമ്മദ് ഹഫീസ്, അനിത.ആർ.കുമാരി, പി.ആർ.അഞ്ജിത തുടങ്ങിയവർ സംസാരിച്ചു.