hj

ഹരിപ്പാട്: കരുവാറ്റ തിരുവിലഞ്ഞാൽ ദേവീക്ഷേത്രത്തിലെ എതിരേൽപ്പ് ആൽത്തറയുടെ കല്ലിടൽ കർമ്മം കരുവാറ്റ തെക്ക് എതിരേൽപ്പ് കമ്മിറ്റി സെക്രട്ടറി കെ.ആർ.രാജൻ നിർവഹിച്ചു. പ്രസിഡന്റ് തുണ്ടിൽ മോഹനൻപിള്ള, വൈസ് പ്രസിഡന്റ് സന്ദീപ് പ്ലാക്കുഴിയിൽ, ബിനേഷ്, കൃഷ്ണൻകുഞ്ഞ്. പ്രദീപ്, സി.പി.ആചാരി എന്നിവർ പങ്കെടുത്തു. ദേശീയപാതാ വികസനത്തിന്റെ ഭാഗമായി എതിരേൽപ്പ് ആൽ മുറിച്ചു മാറ്റിയിരുന്നു. പകരമായി നട്ട ആലിനാണ് കരുവാറ്റ തെക്ക് എതിരേൽപ്പ് കമ്മിറ്റി ആൽത്തറ നിർമ്മിക്കുന്നത്.