s

ആലപ്പുഴ: കൺസ്യൂമേഴ്‌സ് സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ദേശീയ ഉപഭോക്തൃ സംരക്ഷണ ദിനാചരണത്തോടനുബന്ധിച്ച് ചമ്പക്കുളം നടുഭാഗം പൊന്നിച്ചിറ ഹാളിൽ നടന്ന സെമിനാർ ഗാന്ധിയൻ ദർശന വേദി ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. ജോസ് ടി.പൂണിചിറ അദ്ധ്യക്ഷത വഹിച്ചു. ഹക്കീം മുഹമ്മദ് രാജ മുഖ്യപ്രഭാഷണം നടത്തി. വി.എസ്.സുരേഷ് കുമാർ, ചന്ദ്രശേഖരൻ നായർ, കെ.ജെ.മേരി, ജലജ, എ.കെ.മേനോൻ, ബി.വേണു, കെ.ശ്രീകുമാരൻ, ബി.ഇക്ബാൽ, ജോർജ് കോശി എന്നിവർ സംസാരിച്ചു.