ആലപ്പുഴ: കയർ വികസന വകുപ്പിന്റെ നേതൃത്വത്തിൽ കയർ ഭൂവസ്ത്രം കായംകുളം പ്രോജക്ട് തല ഏകദിന സെമിനാർ ഇന്ന് രാവിലെ 9.30 ന് കായംകുളം മുൻസിപ്പൽ ടൗൺഹാളിൽ നടക്കും. കയർ ഭൂവസ്ത്രവിതാനം വിപുലമാക്കുന്നതിനും വിവിധ സാങ്കേതിക വശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായുള്ള സെമിനാർ യു.പ്രതിഭ എം.എൽ.എ സെമിനാർ ഉദ്ഘാടനം ചെയ്യും. മുൻസിപ്പൽ ചെയർപേഴ്‌സൺ പി.ശശികല അദ്ധ്യക്ഷത വഹിക്കും. തൊഴിലുറപ്പും കയറുഭൂവസ്ത്ര സംയോജിത പദ്ധതിയും, കയർ ഭൂവസ്ത്രവിതാനത്തിലെ സാങ്കേതിക വശങ്ങൾ എന്നീ വിഷയങ്ങളിൽ എം.ജി.എൻ.ആർ. ഇ. ജി.എസ് ജോയിന്റ്പ്രോഗ്രാം കോ-ഓർഡിനേറ്റർ ജോൺസൺ പ്രേംകുമാർ, കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ സെയിൽസ് മാനേജർ ആർ.അരുൺ ചന്ദ്രൻ എന്നിവർ ക്ലാസുകൾ നയിക്കും.