ആലപ്പുഴ: തൃക്കുന്നപ്പുഴ ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ ഇന്ന് പുലർച്ചെ നടക്കുന്ന നെയ്യഭിഷേകത്തോടെ ചിറപ്പ് മഹോത്സവം സമാപിക്കും. ഇന്നലെ നടന്ന പള്ളിക്കെട്ടും താലപ്പൊലിയിലും നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ആയിരകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. സ്ത്രീകളും കുട്ടികളുമാണ് പള്ളിക്കെട്ടെടുത്തതിൽ കൂടുതലും. ചടങ്ങുകൾക്ക് ദേവസ്വം പ്രസിഡന്റ് കെ.ഉദയഭാനു, സെക്രട്ടറി എസ്.സുഗുണാനന്ദൻ, വൈസ് പ്രസിഡന്റ് കെ.സുധാകരൻ നായർ, ജോയിൻ സെക്രട്ടറി എം.മനോജ്, ട്രഷറർ പി.പത്മാലയൻ, മാനേജർ ബി.ഉണ്ണി എന്നിവർ നേതൃത്വം നൽകി.