കായംകുളം : വിവിധ ക്രൈസ്തവ സഭകളുടെ ആഭിമുഖ്യത്തിൽ ഐക്യ ക്രിസ്മസ് റാലി ശനിയാഴ്ച കായംകുളത്ത് നടക്കും. വൈകിട്ട് 5 മണിക്ക് കായംകുളം സെന്റ് ആൻറണീസ് കത്തോലിക്കാ ദേവാലയത്തിൽനിന്ന് റാലി ആരംഭിക്കും.
കായംകുളം കാദീശ യാക്കോബായ സിറിയൻ ഇടവക വികാരിയും യാക്കോബായ സഭ വൈദിക ട്രസ്റ്റിയുമായ ഫാദർ റോയി ജോർജ് ഉദ്ഘാടനം ചെയ്യും. പ്രതാംഗ് മൂട്, മുക്കവല, പൊലീസ് സ്റ്റേഷൻ, ശാലോം മാർത്തോമാ ചർച്ച്, കാദീശാ ഓർത്തഡോക്സ് ചർച്ച്, പാർക്ക് ജംഗ്ഷൻ, സെയിന്റ് ബേസിൽ മലങ്കര കാത്തലിക് ചർച്ച്, മുനിസിപ്പൽ ജംഗ്ഷൻ, കെ.എസ്.ആർ.ടി.സി ജംഗ്ഷൻ വഴി സെൻറ് ആന്റണീസ് ദേവാലയാങ്കണത്തിൽ സമാപിക്കും.

തുടർന്ന് നടക്കുന്ന ക്രിസ്മസ് സംഗമം സെന്റ് ബെയ്സിൽ മലങ്കര കാത്തലിക് ചർച്ച് വികാരിയും ചേതന ഡയറക്ടറുമായ ഫാദർ ഫ്രാൻസിസ് പ്ലാവിലക്കുന്നേൽ ഉദ്ഘാടനം ചെയ്യും.

ഫാദർ ലാസർ എസ്. പട്ടകടവ്, ഫാദർ അജി സാമുവൽ,ഫാദർ ജോയിസ് വി.ജോയ്, കെ ജെ ജോർജ്, ജെയിംസ് പാപ്പച്ചൻ,അജി സാമുവൽ പെരിങ്ങാല,പ്രസാദ് ആൻറണി,ഷിജു വർഗീസ് ഇഞ്ചക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.