ambala

അമ്പലപ്പുഴ: പുറക്കാട് പുത്തൻനട ശ്രീദേവീ ക്ഷേത്രത്തിലെ ചിറപ്പു മഹോത്സവത്തോടനുബന്ധിച്ചു കലം പൊങ്കാല സമർപ്പണം നടന്നു. ക്ഷേത്രം മേൽശാന്തി സന്തോഷ് ശാന്തി കാർമ്മികത്വത്തിൽ മീര പ്രദീപ് പൊങ്കാല അടുപ്പിൽ അഗ്നി പകർന്നതോടെ ചടങ്ങുകൾക്ക് തുടക്കമായി. ക്ഷേത്രവി കസനത്തിനായി "അമ്മയ്ക്ക് ഒരു അടിമണ്ണ് " എന്ന പേരിലുള്ള സംഭാവന കൂപ്പൺ ഉദ്ഘാടനം ക്ഷേത്രം പ്രസിഡന്റ് ടി.പി.പ്രദീപ് കുമാർ നിർവ്വഹിച്ചു. ക്ഷേത്രം ഭാരവാഹികളായ സെക്രട്ടറി കെ.ആഞ്ജനേയൻ, ജി.സുദേവൻ, ബി.പുരുഷോത്തമൻ, പി.ചന്ദ്രശേഖരൻ, സുജപ്രിയ, ദീപ സത്യരാജ്, ഷീജ ശശി, അംബിക വിശ്വൻ തുടങ്ങിയവർ പങ്കെടുത്തു.