ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ പ്രഥമ ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് മുതൽ 31 വരെ നടക്കും. ഇന്ന് വൈകിട്ട് മൂന്നിന് മുട്ടം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ അധ്യക്ഷനാവും. കാർത്തികപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ അശോകപ്പണിക്കർ ധർമ്മപതാക യൂണിയൻ പ്രസിഡന്റിന് കൈമാറും. ആചാര്യൻ വിശ്വപ്രകാശം എസ്. വിജയനന്ദ് അനുഗ്രഹ പ്രഭാഷണം നടത്തും. വാലിൽ ജി.ചെല്ലപ്പൻ രഥത്തിൽ ഭദ്രദീപ പ്രോജ്വലനം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ജോൺ തോമസ്, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തമ്പി മേട്ടുതറ എന്നിവർ തീർത്ഥാടനസന്ദേശം നൽകും. യൂണിയൻ സെക്രട്ടറി എൻ. അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ നന്ദിയും പറയും. യോഗം ഡയറക്ടർമാരായ എം.കെ.ശ്രീനിവാസൻ ഡി. ധർമ്മരാജൻ, യൂണിയൻ കൗൺസിലർമാരായ തൃക്കുന്നപ്പുഴ പ്രസന്നൻ, എസ്.ജയറാം, അഡ്വ.യു.ചന്ദ്രബാബു, അയ്യപ്പൻ കൈപ്പള്ളിൽ, പി.എൻ അനിൽകുമാർ, ജെ. ബിജുകുമാർ, ബി രഘുനാഥ് , യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ കെ. ബിനു കരുണാകരൻ, എൻ ചിത്രാംഗദൻ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ബി.വിമല, സെക്രട്ടറി സുനി തമ്പാൻ, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജിതിൻ ചന്ദ്രൻ, സെക്രട്ടറി നിധിൻ കൃഷ്ണൻ എന്നിവർ സംസാരിക്കും.