
കായംകുളം: 1410-ാം നമ്പർ കണ്ടല്ലൂർ ഫാർമേഴ്‌സ് സർവീസ് സഹകരണ ബാങ്കിന്റെ 89-ാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് ബിജു ഈരിക്കലിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം നേടിയവർ വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു. മികച്ച കർഷകനെയും ചടങ്ങിൽ ആദരിച്ചു. അംഗങ്ങളായ ടി.പി.അനിൽകുമാർ, എസ്.അനിലാൽ, സുജിത് സുകുമാരൻ, പി.ടി. ബേബിലാൽ, ബി.ഷൈജു, കെ.ജഗൽജീവ്,ഡി.സത്യാനന്ദൻ,ആർ.കാർത്തികേയൻ, ഒ.ശിവപ്രഭ, ആർ. ബിന്ദു, പി.ഗീത, മാനേജിങ് ഡയറക്ടർ മിനിഭാനു എന്നിവർ സംസാരിച്ചു.