ആലപ്പുഴ: പ്രൊഫഷണൽ ബോക്സിംഗ് മത്സരം 30ന് വൈകിട്ട് 3ന് ഹരിപ്പാട് കൊളീസിയം ടർഫിൽ നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു 13 വെയിറ്റ് വിഭാഗങ്ങളിലായി സ്ത്രീകളും പുരുഷൻമാരും ഉൾപ്പടെ 44 പേർ മത്സരത്തിന് ഉണ്ടാകും . കേരളത്തിൽ ആദ്യമായാണ് പ്രൊഫഷണൽ ബോക്സിംഗ് മത്സരം സംഘടിപ്പിക്കുന്നത് .വാർത്താസമ്മേളനത്തിൽ ഇന്ത്യൻ ബോക്സിംഗ് കൗൺസിൽ പ്രസിഡന്റ് ബ്രിഗേഡിയർ പി.കെ.എം രാജ, കേരള ബോക്സിംഗ് കൗൺസിൽ പ്രസിഡന്റ് ജോയ് ജോർജ്, ജില്ലാ ബോക്സിംഗ് കൗൺസിൽ പ്രസിഡന്റ് രാകേഷ് വിദ്യാധരൻ, സെക്രട്ടറി വാജിദ് സെയ്ദ്, ലിജിൻ പി.ജോൺസൺ , നിഷാന്ത് സുബാഷ് എന്നിവർ പങ്കെടുത്തു .