
തുറവൂർ: എസ്.എൻ.ഡി.പി യോഗം പട്ടണക്കാട് മേനാശ്ശേരി 534-ാം നമ്പർ ശാഖയുടെ കീഴിലുള്ള കളത്തിൽ ശ്രീധർമ്മശാസ്താ ഭദ്രകാളി ക്ഷേത്രത്തിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ക്ഷേത്രത്തിലേക്കാവശ്യമായ മരം മുറിക്കുന്നതിന് മുന്നോടിയായി പൊൻകുന്നത്ത് നടന്ന വൃക്ഷപൂജയിൽ ക്ഷേത്രം തന്ത്രി മാത്താനം അശോകൻ തന്ത്രി, മേൽശാന്തി പത്മപുരം അനീഷ് ശാന്തി എന്നിവർ മുഖ്യകാർമ്മികരായി. ചടങ്ങിൽ ക്ഷേത്രശില്പി അറവുകാട് സുനിൽകുമാർ, ഷാബു ആചാരി, ക്ഷേത്ര പുനർനിർമ്മാണ കമ്മിറ്റി അംഗങ്ങളായ എസ്.ഗംഗപ്രസാദ്, സി.ആർ.രാജേഷ്, എ.വി.ഗംഗ പ്രസാദ്, എൻ.എസ്.പവിത്രൻ, പി.എൻ.വിജയൻ, പി.എസ്. ഷാൻകുമാർ, എൻ.എൻ.വിജയൻ, പി.പി. പ്രജീഷ്,ജോഷി ഭജനശാല, എം.എസ്.അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.