
ഹരിപ്പാട്: മഹാകവി കുമാരനാശാൻ പദയാത്ര സമിതിയുടെ രണ്ടാമത് ശിവഗിരി പദയാത്ര കുമാരനാശാൻ സ്മാരകത്തിൽ നിന്നും ശിവഗിരി മഹാസമാധിയിലേക്ക് പുറപ്പെട്ടു. തീർത്ഥാടന സമ്മേളനം കുമാരനാശാൻ പദയാത്ര സമിതിയുടെ പ്രസിഡന്റും കാർത്തികപ്പള്ളി യൂണിയൻ വൈസ് പ്രസിഡന്റുമായ എം.സോമൻ ഉദ്ഘാടനം ചെയ്തു. പദയാത്ര സമിതി ട്രഷർ അശോകൻ അധ്യക്ഷനായി. പദയാത്ര സമിതി സെക്രട്ടറി സുരേഷ് ഊട്ടുപറമ്പിൽ സ്വാഗതം പറഞ്ഞു. പദയാത്ര സമിതി അധ്യക്ഷൻ എം.സോമൻ ജാഥാ ക്യാപ്റ്റനായ അഡ്വ. രാജേഷ് ചന്ദ്രനും വൈസ് ക്യാപ്റ്റൻമാരായ ഡി. ഷിബു, ദിനു വാലുപറമ്പിൽ എന്നിവർക്കും ധർമ്മ പതാക കൈമാറി. പദയാത്ര ക്യാപ്റ്റൻ അഡ്വ. ആർ.രാജേഷ് ചന്ദ്രൻ നന്ദി പറഞ്ഞു. പദയാത്ര 30ന് ശിവഗിരിയിൽ എത്തും.