കായംകുളം: കയർ ഫാക്ടറിയിൽ തൊണ്ട് ചകിരിയാക്കുന്ന യന്ത്രത്തിൽ കൈ കുടുങ്ങിയ സ്തീ തൊഴിലാളിയെ മെഷീൻ അറുത്ത് മാറ്റി ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. കണ്ടല്ലൂർ തെക്ക് അഞ്ചാം വാർഡിലെ ശ്രീലക്ഷ്മി കയർ വർക്ക്സിലെ ജീവനക്കാരിയായ സൂര്യയ്ക്കാണ് ഫയർ ഫോഴ്സ് രക്ഷകരായത്.

സൂര്യയെ ആംബുലൻസിൽ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
അസി. സ്റ്റേഷൻ ഓഫീസർ എസ്. മണിയന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.